ഇന്ന് സെപ്തംബര്‍ ഒന്ന്.. എന്‍റെ അഞ്ജലി.. എനിക്കായി ഈ ഭൂമിയില്‍ പിറവികൊണ്ടിട്ട് ഇന്നേക്ക്, സംഭവ ബഹുലവും ദ്രിതംഗപുളകിതവുമായ ഇരുപത്തിമൂന്ന് പൊന്‍സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്നു. . . കൃത്യമായി പറഞ്ഞാല്‍ രണ്ടു ലക്ഷത്തി ആയിരത്തി നാന്നൂറ്റി എണ്‍പത് മണിക്കൂറും.. അഞ്ഞൂറ്റി അമ്പത്തി എട്ടേമുക്കാല്‍ സെക്കന്റും.. :P
Ente Editing nalla bore ayittundalle hehe :p
Many More Happy Returns Of the Day.. My Love.
ഇനിയുമൊരു നൂറു നൂറു കോടി ദിനങ്ങള്‍ എന്നേം കല്യാണം കയിച്ച് പത്തുനൂറു കുട്ടികുറുമാലൂകളുമൊക്കെയായി എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളോടും സന്തോഷങ്ങളോടും സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി അടിച്ചുപൊളിച്ച് ജീവിക്കാന്‍ പടച്ചോന്‍ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. ആശംസിക്കുന്നു..
പിറന്നാള്‍ ദിനത്തിലും ഓളുടെ മനസ്സ് ശാന്തമാല്ലാ എന്ന് മുഖപുസ്തകത്തില്‍ അവള്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നിന്നും തോന്നി. . . എന്നാപറ്റി കുഞ്ഞേ....
Waiting For You.
ഇജ്ജ് ഇങ്ങു വാ എന്നരികില്‍..
ഇവിടെയിപ്പോ എല്ലാം സുഭദ്രമാണ്..ഞാനിപ്പോ എന്തിനും ഏതിനും തയാറാണ്.. ഫുള്‍ സെറ്റപ്പ്.. നീ പറഞ്ഞ അത്രയും കാലം കാത്തിരുന്നു.. ഇനിയും എത്ര കാലംവരെയും കാത്തിരിക്കും.. നമ്മള്‍ ഒന്നായിത്തീരും വരെ..
മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഒരുനൂറു നിറമുള്ള സുന്ദര സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേരിക്കൊണ്ടിരിക്കയാണ് ഞാന്‍.. അതില്‍ തൊന്നൂറ്റിയൊമ്പതും അഞ്ജലിയെക്കുറിച്ച് മാത്രമാണ് എന്നതാണ് സത്യം..!
ഒരു വാക്കിനായി, ആ ഒരു നിമിഷത്തിനായി മാത്രം കാതോര്‍ത്തിരിക്കയാണ്. എന്നാല്‍ ചില സ്വയം നിയന്ത്രിത വേലികളുടെ കെട്ടുപാടുകളില്‍ നിന്നും മോചിതയായി എന്നരികില്‍ എത്തുന്നവരെ പ്രാര്‍ഥിക്കുവാനല്ലേ എനിക്കിപ്പോ കഴിയു!?!!!
ഓഫീസിലെ ജോലിത്തിരക്കുകള്‍ക്കിടയിലും എന്നത്തേയും പോലെ ഇന്നും അഞ്ജലിയെ കുറിച്ചുള്ള ഓര്‍മ്മകളും ചിന്തകളും സ്വപ്നങ്ങളും മാത്രമായിരുന്നു മനസ്സ് നിറയെ....
നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളിലെ രസങ്ങള്‍ ഓരോന്നും ഓര്‍ത്തപ്പോള്‍ പരിസ്സരംതന്നെ മറന്നു പലപ്പോഴും തലതല്ലി ചിരിച്ചു.. ഇടയ്ക്ക് ആരും കാണാതെ കണ്ണുകള്‍ തുടച്ചു!
എത്ര സന്തോഷകരമായിരുന്നു ആ ദിനങ്ങള്‍. . . ലോകം കീഴടക്കിയ പ്രതീതിയായിരുന്നു മനസ്സാഗ്രഹിച്ച പോലെ ഒരു കുഞ്ഞു മാലാഖയെ കയ്യില്‍ കിട്ടിയപ്പോ!
എത്രപെട്ടന്നാണ് അന്നൊക്കെ ഓരോ ദിനങ്ങളും കടന്നുപോയത്. ഉണര്‍ന്നാല്‍ ഉറങ്ങുംവരേയും ഉറങ്ങുമ്പോള്‍ സ്വപ്നത്തിലും എല്ലാമെല്ലാം എന്‍റെ അഞ്ജലി മാത്രമായിരുന്നു. . . കാവ്യാത്മകമായി പറഞ്ഞാല്‍ ഓരോ പൂവിലും പുല്ലിലും പുല്‍നാമ്പിലും, കാറ്റിലും മഴയിലും എന്തിനേറെ കയ്യലാപ്പുറത്തുവരെ അഞ്ജലിയുടെ സാന്നിധ്യം എപ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ടാരുന്നു.. :)
ഇപ്പോഴും അതേ.
Madly Love With You
പ്രണയം മൂത്ത് ഉറക്കം നഷ്ട്ടപ്പെട്ട നാളുകളില്‍, അവളുടെ അരികിലേക്ക് ഓടിയെത്താനായി ഒന്ന് നേരം വെളുത്തു കിട്ടാന്‍ ദൈവത്തോട് എത്രയോ കാലുപിടിച്ചു പ്രാര്‍ഥിച്ചു. . . വിരഹവേദനയാല്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന്‍ ഞെരിപിരി കൊണ്ട എന്നെ കണ്ട് ഒരുമാതിരി ആക്കിയ ചിരി ചിരിച്ച ഒരു പല്ലിയുടെ മോനെ ഒറ്റ ഏറിനാണ് താഴെ വീഴ്ത്തിയത്.... പിന്ന ദേഷ്യം വരൂലെ.. അവനൊക്കെ ഇപ്പൊ എവിടാണോ എന്തോ.
അതൊക്കെ ഒരു സമയം.. അപ്പോഴൊക്കെ ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ പോലെ തോന്നിയിരുന്നു... പിന്നെ, അവളോട് പറയാനുള്ളവ, മനസ്സിലുള്ളത് ഓരോന്നും അക്ഷരങ്ങളായി കുത്തിക്കുറിച്ചുകൊണ്ടിരുന്നായിരുന്നു അന്നൊക്കെ പലപ്പോഴും നേരം വെളുപ്പിച്ചത്.. (ഇപ്പോഴത് നമ്മുടെ പഴയ മെസ്സേജുകള്‍ വായിച്ചും ആണെന്ന് മാത്രം)
അനിര്‍വചനീയമായ ആ ഒരു അനുഭൂതി അതെ തീവ്രതയോടെ പറഞ്ഞറിയിക്കാന്‍ എനിക്കാവുന്നില്ല. . അത് അനുഭവിച്ചു തന്നെ അറിയണം. "ദൈവ സ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ. . ." എന്ന്‍ കവി പാടിയത് പോലെ..
Made for Each Other
അഞ്ജലിയെ കുറിച്ച് ആരോടെങ്കിലും പറയാനും എഴുതാനും ഒക്കെ എനിക്ക് നൂറു നാവാണ്..എന്ന്‍ ഞാന്‍ പറഞ്ഞതല്ല പല കൂട്ടുകാരും പറയുന്നതാണ്..
സത്യമാണത്.. എനിക്ക് അവളെക്കുറിച്ച് പറയാന്‍ ആയിരമായിരം കാര്യങ്ങള്‍ ഉണ്ട്.. കടലോളം.. കുന്നോളം... Infinity....
ഒരേപോലത്തെ മനസ്സായിരുന്ന ഞങ്ങള്‍ക്ക് ഒരേ ഇഷ്ട്ടാനിഷ്ട്ടങ്ങളും ആയിരുന്നു.. ഹൃദയ ചലനത്തിനുപോലും ഒരേ താളവും വേഗവും എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും... ടെലിപതി പോലെയുള്ള സംഗതികള്‍ നമുക്കിടയില്‍ സര്‍വ്വ സാധാരണമായിരുന്നു.(അതായത്, അവള്‍ മൂക്കുപ്പൊടി വലിച്ചാല്‍ ഞാന്‍ തുമ്മും, ഞാന്‍ വെള്ളമടിച്ചാല്‍ അവള്‍ വാള് വക്കും എന്നൊന്നും അല്ല കേട്ടോ.. ഇത് അത്ക്കും മേലേ) ഓര്‍ക്കുമ്പോള്‍ പലതും അങ്ങനെ അത്ഭുതം തോന്നും.
കുഞ്ഞുകുട്ടികളെ പോലെ നിഷ്കളങ്കവും, പവിത്രവും, പരിശ്ശുദ്ധവും അതിലേറെ ആത്മാര്തവുമായിരുന്നു ഞങ്ങളുടെ സ്നേഹം.. എന്നാലത് ഒരിക്കലും പ്രായത്തിന്റെ ചാപല്യമോ. . പുറമെയുള്ള വെറും attractionനോ ആയിരുന്നില്ല.
പരസ്പരം നന്നായി അറിഞ്ഞും, പറഞ്ഞും മനസ്സിലാക്കിയും , ജീവിതത്തേക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടോടെയും, ലക്ഷ്യബോധത്തോടെയും പക്വതയോടെയും ഉള്ള പരസ്പര പങ്കുവയ്ക്കലായിരുന്നു നമുക്കിടയില്‍ ഉണ്ടായിരുന്നത് ..
അതുകൊണ്ട് തന്നെയാണ് എന്‍റെ പ്രിയപ്പെട്ട അഞ്ജലി എനിക്ക് വളരെ വളരെ സ്പെഷ്യല്‍ ആയതും, ഞാനവളെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ആരേക്കാളും കൂടുതല്‍ സ്നേഹിക്കുന്നതും... പ്രണയിക്കുന്നതും!
Miss You So Much
നമ്മുടെ അനശ്വര പ്രണയത്തിന് ഇന്നിപ്പോള്‍ 5 വര്‍ഷത്തിലേറെ പ്രായമുണ്ട്... അതില്‍ ആദ്യ പകുതി വളരെ കളര്‍ഫുള്‍ ആയിരുന്നു. ലൈവ് ആയിരുന്നു.. ഊണിലും ഉറക്കത്തിലും പോലും എപ്പോഴും നമ്മള്‍ ഒരുമിച്ചായിരുന്നു എങ്കില്‍, ദൈവത്തിന് പോലും നമ്മുടെ സ്നേഹത്തില്‍ അസൂയ തോന്നിയതിനാലാകണം രണ്ടാംപകുതി നിറയെ ഇരുളടഞ്ഞതും കണ്ണീരുമായിരുന്നു. . . . ഒരിക്കല്‍പ്പോലും ഒന്ന് മിണ്ടാനോ സംസാരിക്കാനോ മെസ്സേജ് അയക്കാനോ ഒന്നും ഇതേവരെ കഴിഞ്ഞിട്ടില്ല! എനിക്ക് അഞ്ജലിയിലേക്ക് എത്തിച്ചേരാന്‍ നൂറു നൂറു കടമ്പകള്‍ ഉണ്ടായിരുന്നു.. തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ എന്നിലേക്ക് എത്തിച്ചേരാന്‍ എളുപ്പമായിരുന്നു.. എന്നിട്ടും...??
True Love Never Die
എന്നില്‍ നിന്നും എത്ര അകലെ ആണെങ്കിലും.., ഞാന്‍ എപ്പോഴും എന്‍റെ അഞ്ജലിയെ കാണാറുണ്ട് , ഫോട്ടോകളോടും ഓര്‍മ്മകളോടും എന്നും സംസാരിക്കാറുണ്ട്, താലോലിക്കാറും കൊഞ്ചിക്കാറുമുണ്ട്.. ഒരു വിളിപ്പാടകലെ എപ്പോഴും കൂടെയുണ്ട്.. കാലങ്ങല്‍ക്കിപ്പുറവും എന്നില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. . . ഇനിയത് മാറുകയുമില്ല. . . എന്നിലെ അവസാന ശ്വാസം നിലക്കുംവരെ!
ഐ ലവ് യൂ അഞ്ജലി... I Love You So Much!
കാത്തിരിക്കുന്നു എന്‍റെതായി തീരുന്ന ആ നിമിഷത്തിനായി
. . . ശുഭ പ്രതീക്ഷയോടെ ....
.....................Anjali's Own Chetan <3

No comments:
Post a Comment