Thursday, 1 September 2016

SEPTEMBER 1 _ പ്രിയപ്പെട്ടവളുടെ പിറന്നാൾ ♡

ഇന്ന് സെപ്തംബര്‍ ഒന്ന്.. എന്‍റെ അഞ്ജലി.. എനിക്കായി ഈ ഭൂമിയില്‍ പിറവികൊണ്ടിട്ട് ഇന്നേക്ക്,  സംഭവ ബഹുലവും ദ്രിതംഗപുളകിതവുമായ ഇരുപത്തിമൂന്ന്  പൊന്‍സംവത്സരങ്ങള്‍  പൂര്‍ത്തിയാകുന്നു. . . കൃത്യമായി പറഞ്ഞാല്‍ രണ്ടു ലക്ഷത്തി ആയിരത്തി നാന്നൂറ്റി എണ്‍പത് മണിക്കൂറും.. അഞ്ഞൂറ്റി അമ്പത്തി എട്ടേമുക്കാല്‍  സെക്കന്റും.. :P

Ente Editing nalla bore ayittundalle hehe :p


Many More Happy Returns Of the Day.. My Love.
ഇനിയുമൊരു നൂറു നൂറു കോടി ദിനങ്ങള്‍ എന്നേം കല്യാണം കയിച്ച് പത്തുനൂറു കുട്ടികുറുമാലൂകളുമൊക്കെയായി എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളോടും  സന്തോഷങ്ങളോടും സര്‍വ്വ ഐശ്വര്യങ്ങളോടും  കൂടി അടിച്ചുപൊളിച്ച്  ജീവിക്കാന്‍  പടച്ചോന്‍ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. ആശംസിക്കുന്നു.. 
പിറന്നാള്‍ ദിനത്തിലും  ഓളുടെ മനസ്സ് ശാന്തമാല്ലാ എന്ന്  മുഖപുസ്തകത്തില്‍   അവള്‍ പോസ്റ്റ്‌ ചെയ്ത  ചിത്രത്തില്‍ നിന്നും തോന്നി. . . എന്നാപറ്റി കുഞ്ഞേ....


Waiting For You. 

ഇജ്ജ് ഇങ്ങു വാ എന്നരികില്‍.. 
ഇവിടെയിപ്പോ  എല്ലാം സുഭദ്രമാണ്..ഞാനിപ്പോ എന്തിനും ഏതിനും തയാറാണ്.. ഫുള്‍ സെറ്റപ്പ്.. നീ പറഞ്ഞ അത്രയും കാലം കാത്തിരുന്നു.. ഇനിയും എത്ര കാലംവരെയും കാത്തിരിക്കും.. നമ്മള്‍ ഒന്നായിത്തീരും വരെ..  
മുന്നോട്ടുള്ള  ജീവിതത്തെക്കുറിച്ച്  ഒരുനൂറു നിറമുള്ള സുന്ദര സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേരിക്കൊണ്ടിരിക്കയാണ് ഞാന്‍.. അതില്‍  തൊന്നൂറ്റിയൊമ്പതും അഞ്ജലിയെക്കുറിച്ച് മാത്രമാണ് എന്നതാണ് സത്യം..!  
ഒരു വാക്കിനായി, ആ ഒരു നിമിഷത്തിനായി  മാത്രം കാതോര്‍ത്തിരിക്കയാണ്.  എന്നാല്‍ ചില സ്വയം നിയന്ത്രിത വേലികളുടെ കെട്ടുപാടുകളില്‍ നിന്നും മോചിതയായി  എന്നരികില്‍  എത്തുന്നവരെ പ്രാര്‍ഥിക്കുവാനല്ലേ  എനിക്കിപ്പോ കഴിയു!?!!! 


ഓഫീസിലെ ജോലിത്തിരക്കുകള്‍ക്കിടയിലും എന്നത്തേയും പോലെ ഇന്നും  അഞ്ജലിയെ കുറിച്ചുള്ള  ഓര്‍മ്മകളും ചിന്തകളും സ്വപ്നങ്ങളും മാത്രമായിരുന്നു മനസ്സ് നിറയെ....        

നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളിലെ രസങ്ങള്‍ ഓരോന്നും ഓര്‍ത്തപ്പോള്‍ പരിസ്സരംതന്നെ മറന്നു പലപ്പോഴും തലതല്ലി ചിരിച്ചു.. ഇടയ്ക്ക് ആരും കാണാതെ കണ്ണുകള്‍ തുടച്ചു!


എത്ര സന്തോഷകരമായിരുന്നു ആ ദിനങ്ങള്‍. . . ലോകം കീഴടക്കിയ പ്രതീതിയായിരുന്നു  മനസ്സാഗ്രഹിച്ച പോലെ ഒരു കുഞ്ഞു മാലാഖയെ കയ്യില്‍ കിട്ടിയപ്പോ!

എത്രപെട്ടന്നാണ്‌ അന്നൊക്കെ  ഓരോ ദിനങ്ങളും  കടന്നുപോയത്. ഉണര്‍ന്നാല്‍ ഉറങ്ങുംവരേയും ഉറങ്ങുമ്പോള്‍ സ്വപ്നത്തിലും എല്ലാമെല്ലാം എന്‍റെ അഞ്ജലി മാത്രമായിരുന്നു. . . കാവ്യാത്മകമായി പറഞ്ഞാല്‍ ഓരോ പൂവിലും പുല്ലിലും പുല്‍നാമ്പിലും, കാറ്റിലും മഴയിലും എന്തിനേറെ കയ്യലാപ്പുറത്തുവരെ അഞ്ജലിയുടെ സാന്നിധ്യം എപ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ടാരുന്നു.. :)
 ഇപ്പോഴും അതേ.  


Madly Love With You

പ്രണയം മൂത്ത്  ഉറക്കം നഷ്ട്ടപ്പെട്ട നാളുകളില്‍, അവളുടെ അരികിലേക്ക് ഓടിയെത്താനായി ഒന്ന് നേരം വെളുത്തു കിട്ടാന്‍ ദൈവത്തോട് എത്രയോ കാലുപിടിച്ചു പ്രാര്‍ഥിച്ചു. . . വിരഹവേദനയാല്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന്‍  ഞെരിപിരി കൊണ്ട എന്നെ കണ്ട് ഒരുമാതിരി ആക്കിയ ചിരി ചിരിച്ച ഒരു പല്ലിയുടെ മോനെ ഒറ്റ ഏറിനാണ് താഴെ വീഴ്ത്തിയത്.... പിന്ന ദേഷ്യം വരൂലെ.. അവനൊക്കെ ഇപ്പൊ എവിടാണോ എന്തോ.
അതൊക്കെ ഒരു സമയം..   അപ്പോഴൊക്കെ  ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ പോലെ തോന്നിയിരുന്നു...  പിന്നെ, അവളോട്‌ പറയാനുള്ളവ, മനസ്സിലുള്ളത്  ഓരോന്നും അക്ഷരങ്ങളായി കുത്തിക്കുറിച്ചുകൊണ്ടിരുന്നായിരുന്നു അന്നൊക്കെ പലപ്പോഴും നേരം വെളുപ്പിച്ചത്.. (ഇപ്പോഴത് നമ്മുടെ പഴയ മെസ്സേജുകള്‍ വായിച്ചും ആണെന്ന് മാത്രം)


അനിര്‍വചനീയമായ ആ ഒരു അനുഭൂതി അതെ തീവ്രതയോടെ  പറഞ്ഞറിയിക്കാന്‍ എനിക്കാവുന്നില്ല. .  അത് അനുഭവിച്ചു തന്നെ അറിയണം.  "ദൈവ സ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ. . ." എന്ന്‍ കവി പാടിയത് പോലെ..



Made for Each Other

അഞ്ജലിയെ കുറിച്ച് ആരോടെങ്കിലും പറയാനും എഴുതാനും ഒക്കെ എനിക്ക് നൂറു നാവാണ്..എന്ന്‍ ഞാന്‍ പറഞ്ഞതല്ല പല കൂട്ടുകാരും പറയുന്നതാണ്.. 
സത്യമാണത്.. എനിക്ക് അവളെക്കുറിച്ച് പറയാന്‍ ആയിരമായിരം കാര്യങ്ങള്‍ ഉണ്ട്.. കടലോളം.. കുന്നോളം... Infinity....  


ഒരേപോലത്തെ മനസ്സായിരുന്ന ഞങ്ങള്‍ക്ക്  ഒരേ ഇഷ്ട്ടാനിഷ്ട്ടങ്ങളും ആയിരുന്നു.. ഹൃദയ ചലനത്തിനുപോലും ഒരേ താളവും  വേഗവും എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും... ടെലിപതി പോലെയുള്ള സംഗതികള്‍ നമുക്കിടയില്‍ സര്‍വ്വ സാധാരണമായിരുന്നു.(അതായത്,    അവള്‍ മൂക്കുപ്പൊടി വലിച്ചാല്‍ ഞാന്‍ തുമ്മും, ഞാന്‍ വെള്ളമടിച്ചാല്‍ അവള്‍ വാള് വക്കും എന്നൊന്നും അല്ല കേട്ടോ.. ഇത് അത്ക്കും മേലേ)  ഓര്‍ക്കുമ്പോള്‍ പലതും അങ്ങനെ അത്ഭുതം തോന്നും.

 കുഞ്ഞുകുട്ടികളെ പോലെ നിഷ്കളങ്കവും, പവിത്രവും, പരിശ്ശുദ്ധവും   അതിലേറെ  ആത്മാര്തവുമായിരുന്നു ഞങ്ങളുടെ സ്നേഹം.. എന്നാലത് ഒരിക്കലും പ്രായത്തിന്റെ ചാപല്യമോ. .  പുറമെയുള്ള വെറും attractionനോ  ആയിരുന്നില്ല.  

പരസ്പരം നന്നായി അറിഞ്ഞും, പറഞ്ഞും മനസ്സിലാക്കിയും , ജീവിതത്തേക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടോടെയും, ലക്ഷ്യബോധത്തോടെയും പക്വതയോടെയും  ഉള്ള പരസ്പര പങ്കുവയ്ക്കലായിരുന്നു നമുക്കിടയില്‍ ഉണ്ടായിരുന്നത് .. 
അതുകൊണ്ട് തന്നെയാണ് എന്‍റെ പ്രിയപ്പെട്ട അഞ്ജലി എനിക്ക് വളരെ വളരെ സ്പെഷ്യല്‍ ആയതും, ഞാനവളെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ആരേക്കാളും കൂടുതല്‍ സ്നേഹിക്കുന്നതും... പ്രണയിക്കുന്നതും!


Miss You So Much

നമ്മുടെ  അനശ്വര പ്രണയത്തിന് ഇന്നിപ്പോള്‍ 5 വര്‍ഷത്തിലേറെ  പ്രായമുണ്ട്... അതില്‍ ആദ്യ പകുതി വളരെ കളര്‍ഫുള്‍ ആയിരുന്നു. ലൈവ് ആയിരുന്നു..   ഊണിലും ഉറക്കത്തിലും പോലും എപ്പോഴും നമ്മള്‍ ഒരുമിച്ചായിരുന്നു എങ്കില്‍, ദൈവത്തിന് പോലും നമ്മുടെ സ്നേഹത്തില്‍ അസൂയ തോന്നിയതിനാലാകണം  രണ്ടാംപകുതി നിറയെ ഇരുളടഞ്ഞതും കണ്ണീരുമായിരുന്നു. . . . ഒരിക്കല്‍പ്പോലും ഒന്ന്  മിണ്ടാനോ സംസാരിക്കാനോ മെസ്സേജ് അയക്കാനോ ഒന്നും ഇതേവരെ കഴിഞ്ഞിട്ടില്ല! എനിക്ക് അഞ്ജലിയിലേക്ക് എത്തിച്ചേരാന്‍ നൂറു നൂറു കടമ്പകള്‍ ഉണ്ടായിരുന്നു.. തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ എന്നിലേക്ക് എത്തിച്ചേരാന്‍ എളുപ്പമായിരുന്നു.. എന്നിട്ടും...??


True Love Never Die
എന്നില്‍ നിന്നും എത്ര അകലെ ആണെങ്കിലും..,  ഞാന്‍ എപ്പോഴും എന്‍റെ അഞ്ജലിയെ  കാണാറുണ്ട് , ഫോട്ടോകളോടും ഓര്‍മ്മകളോടും എന്നും സംസാരിക്കാറുണ്ട്, താലോലിക്കാറും  കൊഞ്ചിക്കാറുമുണ്ട്.. ഒരു വിളിപ്പാടകലെ എപ്പോഴും കൂടെയുണ്ട്.. കാലങ്ങല്‍ക്കിപ്പുറവും എന്നില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. . . ഇനിയത് മാറുകയുമില്ല. . .   എന്നിലെ അവസാന ശ്വാസം നിലക്കുംവരെ!



ഐ ലവ് യൂ അഞ്ജലി... I Love You So Much!



കാത്തിരിക്കുന്നു എന്‍റെതായി തീരുന്ന ആ നിമിഷത്തിനായി 

                               . . . ശുഭ പ്രതീക്ഷയോടെ ....


                                     .....................Anjali's Own Chetan <3

Saturday, 20 August 2016

ജീവിതത്തിലെ ഏറ്റവും മനോഹരമായ, ഒരിക്കലും മറക്കാനാകാത്ത ആ ദിവസം ♡

ഇത്രത്തോളം ത്രില്ലടിച്ച ഒരു ദിവസ്സം ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്നുതന്നെ  പറയാം.

എന്‍റെ ഓര്‍മ്മ ശരിയാണങ്കില്‍, അന്ന് ഞാനായിരുന്നു എന്ന് തോന്നണു അമേരിക്കന്‍ പ്രസിഡണ്ട്.. അതോ അശോക ചക്രവര്‍ത്തിയോ.. സത്യത്തില്‍ അങ്ങനെ അതുപോലെ ഏതാണ്ടൊക്കെ തന്നായിരുന്നു അന്നാത്തെ എന്‍റെ മാനസികാവസ്ഥ.
ഉള്ളത് പറയാല്ലോ ലോകം കീഴടക്കിയ പോലുള്ള മുടിഞ്ഞ അഹങ്കാരമായിരുന്നു  അന്നെനിക്ക്...

അങ്ങനെ ചക്രവര്‍ത്തിയായി, രാവിലെ തന്നെ കുളിയും തേവാരവുമൊക്കെ കഴിച്ച് രണ്ടു ടിന്‍ പൌഡറും നാല് കവറു ഫെയര്‍ ആന്‍ഡ്‌ ലവ്ലിയുമൊക്കെ തേയ്ച്ച് സുന്ദരകുട്ടപ്പനായി ആ വാടകകൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ പ്രിയതമയുമായുള്ള ആദ്യ സമാഗമത്തിന്‍റെ സുന്ദരസുരഭില സ്വപ്നങ്ങള്‍ കണ്ട് വഴിക്കണ്ണുമായ് കാത്തിരിപ്പ് തുടങ്ങി..

സമയം കടന്നുപൊയ്ക്കൊണ്ടേയിരുന്നു.. ടെന്‍ഷനടിച്ചാണെങ്കില്‍ ആകെ വിയര്‍ത്തുകുളിച്ച്,  ഇട്ടിരുന്ന പൌഡറും ഫെയര്‍ ആന്‍ഡ്‌ ലവ്ലിയുമെല്ലാം ഒഴുകിപോകയും ചെയ്തു.  ആ ഒഴുക്കില്‍പെട്ട് ഇട്ടിരുന്ന ഉടുപ്പും നനഞ്ഞു ആകെ കൊളമായി.. പടച്ചോനെ, ഓള് ഇങ്ങെത്തുമ്പോ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഗ്ലാമര്‍ എല്ലാം പോകുവാണല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ പിന്നെയും കൂടി.

അല്‍പ്പം കഴിഞ്ഞപ്പോ അവളുടെ ഫോണ്‍ കാള്‍..

"ചേട്ടാ.. ചേട്ടന്‍ പറഞ്ഞ വഴികളിലൂടെ വന്നു വന്ന് ഞങ്ങള്‍ എവിടയൊക്കെയോ എത്തി.. ഇവിടെ ഒരാളോട് ചേട്ടനെ കുറിച്ച് ചോദിച്ചപ്പോ അങ്ങനെ ഒരാളേ അറിയത്തെ ഇല്ലാന്ന്.."

പ്ലിംഗ്.. 

അതുവരെ ചക്രവര്‍ത്തി ആയി വിലസ്സിയ ഞാന്‍ ആ നിമിഷം ഐസ് ആയി അലിഞ്ഞു ഇല്ലാതായി  :P

"മക്കള് ഫോണൊന്നു ആ സേട്ടന്‍റെ കയ്യില്‍ കൊടുത്തെ.."  
ചമ്മല് പുറത്ത് കാണിക്കാതെ ഞാന്‍ അവളോട്‌  പറഞ്ഞു.

'ഭാ ബ്ലഡി സ്റ്റൂള്‍..  ഇത്രക്ക് പോപുലറായ എന്നെ നിനക്ക് അറിയില്ല അല്ലേട ജാഡ തെണ്ടി.. അതും കെട്ടാന്‍ പോണ പെണ്ണിന്‍റെ മുന്‍പില്‍ വച്ച്.. &%$#^&^*^%

എന്നും മനസ്സില്‍ പറഞ്ഞ് അറിയാവുന്ന രണ്ടുമൂന്ന് തെറിയും  വിളിച്ച് അയാളോട് വഴിയും പറഞ്ഞ് കൊടുത്തു,  

അവള്‍ വരുന്നതും നോക്കിയിരിപ്പായി പിന്നെയും.

ഇതിനിടയില്‍ പലവട്ടം കണ്ണാടി നോക്കിയും മുടി ചീകിയും ഗ്ലാമറ് കൂട്ടാനുള്ള പരീക്ഷണങ്ങളുമായി ഇടക്ക്  ഞാനുമങ്ങു ബിസിയായി.

നിമിഷങ്ങള്‍ നാഴികകളായി സമയം ഇഴഞ്ഞു നീങ്ങവേ.. 

പെട്ടന്ന് അതാ.. 

വണ്ടിയില്‍ നിന്നുമിറങ്ങി അമ്മയുടെ കയ്യുംപിടിച്ച് അവള്‍ പതിയെ പതിയെ  നടന്നു  വരുന്നു.. 

തിളങ്ങുന്ന കുഞ്ഞി കണ്ണുകളും, എപ്പോഴും മന്ദസ്മിതം പൊഴിച്ചുകൊണ്ടേയിരിക്കുന്ന  ചുന്ദര മുഖവുമായി.. തൂവെള്ള ചുരിദാറില്‍ മാലാഖയെപ്പോലെ.. 

എന്‍റെ ഹൃദയ വേഗം  കൂടി... പട പാടാ മിടിച്ചു..
  
ഒരുനിമിഷം കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസ്സികാന്‍ പ്രയാസപ്പെട്ടു... ആരും കാണാതെ സ്വയം ഒന്ന് നുള്ളി നോക്കി.... 

അല്ലാ  സ്വപ്നമാല്ലാ....സത്യം.... 

ഇന്നുവരെ ഞാന്‍  കണ്ട  എല്ലാ  സ്വപ്നങ്ങളെക്കാളും  മനോഹരമായ  സത്യം.

ഒരു മനുഷ്യായുസ്സില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ സമ്മാനം എന്ന്‍ ഞാന്‍ വിലമതിക്കുന്ന.. എന്‍റെ സ്വപ്നങ്ങളുടെ എല്ലാം സാക്ഷാത്കാരമായിരുന്നു എന്‍റെ മുന്നില്‍... അതേ.... ഞാന്‍  അന്ന് ചക്രവര്‍ത്തിയായി..ലോകം കീഴടക്കി.. മനസ്സാകെ ഉത്സ്സവമേളം കൊണ്ട് നിറഞ്ഞു..... എന്‍റെ മുന്നില്‍ എന്‍റെ അഞ്ജലി... എനിക്ക് എന്‍റെ പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍!!

അതുവരെ എന്നിലുണ്ടായിരുന്ന ടെന്‍ഷനും ആശങ്കകളും എല്ലാം അവളെ കണ്ടമാത്രയില്‍ തന്നെ പമ്പകടന്നു.. അവളുടെ സാന്നിധ്യം എന്നെ പതിവിലേറെ ഊര്‍ജ്ജസ്വലനും കരുത്തനുമാക്കി..

ഇവിടേക്ക് വരുന്ന വഴിയില്‍ കുറേ അമ്പലങ്ങളിലൊക്കെ കയറി പ്രാര്‍ഥിച്ചു പൂജയും വഴിപാടുകളും നടത്തി, നൂലും ഭാസ്മവുമൊക്കെ ജപിച്ചു വാങ്ങിയിട്ടാണ് അമ്മയും അഞ്ജലിയും വന്നത്. 

ആദ്യമേ ലത അമ്മ ആ നൂലുകള്‍ എല്ലാം എന്‍റെ വലതു കയ്യില്‍ കെട്ടി തന്നു...

ആണ്‍കുട്ടികള്‍ വലതു കയ്യിലെ നൂല് കെട്ടാന്‍ പാടുള്ളൂ.. എന്ന് ലത അമ്മയാണ് അന്നെനിക്ക് പറഞ്ഞ് തന്നത്...ഇവിടെ അഞ്ജലിയുടെ ഉഷ അമ്മയ്ക്കും അത് പുതിയ അറിവായിരുന്നു.. :)

പിന്നെ  സ്വീട്സ് ..കുറെ ഡ്രെസ്സുകള്‍... 

സ്നേഹാന്വേഷണങ്ങള്‍.... കുശലാന്വേഷ്ണങ്ങള്‍

അങ്ങനെ  അങ്ങനെ...

അതിലെല്ലാം ഒരുപടി മേലേ പ്രിയപ്പെട്ടതായിരുന്നു 
അഞ്ജലി എനിക്കായി കൊണ്ട് വന്ന പ്രണയ സമ്മാനങ്ങള്‍... 

അതിലായിരുന്നു  എന്‍റെ  മനസ്സുടക്കിയത്.. 

Love എന്നെഴുതിയ.. heart shape ഉള്ള,  ഒരു കുഞ്ഞു മോതിരവും(അത് തന്ന ശേഷം എന്നോട് പറഞ്ഞത് ഓര്‍ക്കുന്നുവോ.. "ചേട്ടന് എന്നെ കാണണം എന്ന്‍ തോന്നുമ്പോ ഇതിലേ Heart shapeലേക്ക് നോക്കിയാല്‍ മതി.. എന്നെ കാണാം" എന്ന്‍),  

പിന്നെ, തുറക്കുമ്പോള്‍ പാട്ടുകേള്‍ക്കും എന്ന് പറയപ്പെടുന്ന ഒരു മനോഹരമായ  ഹൃദയ ചെപ്പും.

എന്നോടുള്ള പ്രണയ തീവ്രാന്തതയാല്‍ ഹൃദയമുരുകിയ ആ വേളയില്‍ , എന്നെ കാണുന്നമാത്രയില്‍  സമ്മാനിക്കാന്‍ ആദ്യമായി വാങ്ങിയതാണ്
ആ ഒരു മ്യൂസിക്കല്‍ ഹൃദയ ചെപ്പ്....(ഇതൊക്കെ  അഞ്ജലിതന്നെ അന്നെന്നോട് പറഞ്ഞതാണ്) 
അന്നത് വാങ്ങുന്ന തത്രപ്പാടില്‍  വര്‍ക്ക് ചെയ്യുമോന്ന് പോലും പൊന്നുമോള് നോക്കിയില്ലാ..ല്ലേ? 
hihi..how sweet.... സാരമില്ല ട്ടാ... ഉമ്മാ.. :* 

എന്തുതന്നെ ആയാലും..
അതൊക്കെയാന്നെനിക്ക് ഇന്നേറ്റവും അമൂല്യമായ നിധികള്‍..!!

അവയെന്‍റെ  നെഞ്ചോട് ചേര്‍ക്കുമ്പോള്‍,   
...നമ്മുടെ ഹൃദയം തീവ്ര പ്രണയത്താല്‍ ശക്തമായി തുടിക്കുന്നത് ഇന്നുമെനിക്ക് അതില്‍ നിന്നും കേള്‍ക്കാം..  എനിക്കത് മതി.. കാലങ്ങളെത്ര കഴിഞ്ഞുപോയാലും..
 എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍.

ഒപ്പം മധുരതരമായ ഒരായിരം ഓര്‍മ്മകളും,,

എന്‍റെ അരികില്‍ ആ കുഞ്ഞികൈകള്‍ കോര്‍ത്ത്,  ഇങ്ങനെ എന്നോട് ചേര്‍ത്ത്..  മുറുകെപിടിച്ചു അന്ന് പോകുവരെയും ഇരുന്നതും... 

നീ എനിക്ക് മരുമോന്‍ അല്ലാ മോനാ എന്ന്‍ അമ്മ പറഞ്ഞതും.. 

എനിക്കും എന്‍റെ അഞ്ജലിക്കുമായി ചോറ് വാരി തന്നതും..കഴിച്ചതും.. 

ഇവന്‍ നിന്നെ ഇനി തിരികെ വിടില്ലാ എന്നാ തോന്നുന്നേ എന്ന്‍ അമ്മ പറഞ്ഞതും... 

ഇടക്ക് ഖല്‍ബിലെ തീ.. ഖല്‍ബിലെ തീ.... എന്ന ഗാനം എവിടേയോ കേട്ടപ്പോ നമ്മള്‍ ഒരുമിച്ച് അതെപറ്റി, നമ്മുടെയുള്ളിലെ പ്രണയ തീയേപ്പറ്റി പറഞ്ഞതും..   

അമ്മ കൈ കഴുകാന്‍ പുറത്തു പോയ തക്കം നോക്കി മുന്പ് പറഞ്ഞ വെല്ലുവിളി പാലിക്കാന്‍.. ആ കുഞ്ഞി കവിളില്‍ ഒരു ചുടു ചുമ്പനംതന്ന് എന്‍റെ അഞ്ജലിയെ ഞെട്ടിച്ചതും....  


എല്ലാം.... 


ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നലെ പോലെ ഓരോന്നും എന്‍റെ മുന്നില്‍ തെളിയുന്നു...  സ്വപ്നങ്ങളേക്കാള്‍ മധുരമായ റിയാലിറ്റി..... അതായിരുന്നു നമ്മള്‍.. നമ്മുടെ പ്രണയം.. ഐ ലവ് യു മുത്തേ.. ഉമ്മാ....


[എന്നാലും പപ്പടം തിന്നില്ലല്ലോ.. :( പിടിക്കാന്‍ പോവാണോ എന്നും ചോതിച്ചു :P

പിന്നെ അവിടെ നടന്ന ചില ചടങ്ങുകളും പഞ്ചസാര കഴിച്ചതും അഞ്ജലി എനിക്കയച്ച കത്തില്‍ അവളുടെ വാക്കുകളായി തന്നെ അവിടെ ഉണ്ട് ല്ലേ.. :) ]

ഒടുവില്‍ യാത്ര പറഞ്ഞു പോകാറായപ്പോ.. 
ദൈവമേ...  അന്നനുഭവിച്ച വിഷമം...... വേര്‍പാടിന്‍റെ നൊമ്പരം...
ചങ്ക് പറിഞ്ഞുപോകുന്ന വേദനയോടെ ആയിരുന്നു 
പരിസ്സരംപോലും മറന്ന്‍ ഒരു ഫ്ലയിംഗ് കിസ്സ്‌ ഞാനയച്ചത്...

പിന്നെ, തിരികെ പോകുമ്പോ വണ്ടിയിലിരുന്ന്‍ , എന്‍റെ അഞ്ജലി കരയുകയായിരുന്നു എന്നുകൂടി അറിഞ്ഞപ്പോ..!!



I LOVE YOU ANJALI..... I'M YOUR'S YOU ARE MINE.....FOREVER!
ummmmmmmmmmmmmmmmmmmmmmmmmaaahhhhhhhhhhh

...................................................................................................................................................